✒️ സജീവ് ശാസ്‌താരം
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് സജീവ് വി ശാസ്താരം ….ചങ്ങനാശേരി പെരുന്നയിൽ ഇദ്ധേഹത്തിൻ്റെ ജ്യോതിഷാലയം പ്രവർത്തിക്കുന്നുണ്ട്
ഫോൺ 96563 77700
🟪അശ്വതി :ആരോഗ്യപരമായ മെച്ചം , . വിവാഹ ആലോചനകൾ ലക്‌ഷ്യം കാണും , തൊഴിൽ പരമമായ ഉയർച്ച. അത്യാവശ്യ യാത്രകൾ വേണ്ടിവരും, ഭാര്യ ഭർത്തൃ ബന്ധത്തിൽ ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കും , തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ വിഷമതകൾ സൃഷ്ടിക്കും .
🟥ഭരണി : തൊഴിലിൽ അനുകൂലമായ സാഹചര്യം. പ്രവർത്തന വിജയം കൈവരിക്കും , ദേശം വിട്ടുള്ള യാത്രകൾ വേണ്ടിവരും. സന്താനങ്ങൾക്ക് രോഗദുരിതം ,മാനസിക സമ്മർദ്ദം അധികരിക്കും , വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.
🟩കാർത്തിക : പ്രധാന തൊഴിലിൽ നിന്ന് വിട്ടു നിൽക്കേണ്ടി വരും, പ്രധാനപ്പെട്ട കാര്യങ്ങളിൽ വിജയം കാണില്ല, ഗൃഹസുഖം കുറയും. അനാവശ്യ ചെലവുകൾ മൂലം മനസ്സു വിഷമിക്കും , ബന്ധുക്കൾ തമ്മിൽ ഭിന്നത , ദാമ്പത്യപ്രശ്നങ്ങൾ ഉടലെടുക്കും.
🟪രോഹിണി : സുഹൃദ് സഹായം വർദ്ധിക്കും , ഗൃഹ നിർമ്മാണത്തിൽ പുരോഗതി, ധനപരമായ അധികച്ചെലവ് .ലഹരി വസ്തുക്കളിൽ നിന്ന് വിടുതൽ നേടുവാൻ സാധിക്കും , , ബന്ധുജന സഹായം ലഭിക്കും , സാമ്പത്തിക വിഷമതകൾ മറികടക്കും, മനസ്സിനെ അനാവശ്യ ചിന്തകൾ അലട്ടും.
🟪മകയിരം : ഭക്ഷണസുഖം ലഭിക്കും , പുതിയ വസ്ത്ര-ആഭരണ ലാഭം, മനഃ സുഖം വർദ്ധിക്കും .അലങ്കാര വസ്തുക്കൾക്കായി പണച്ചെലവ് , ഇരു ചക്ര വാഹനം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക ,അടുത്ത ബന്ധുക്കളിൽ നിന്നുള്ള സഹായം പ്രതീക്ഷിക്കാം. പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും.
🟦തിരുവാതിര : രോഗദുരിതം എന്നിവ മൂലം ജോലികളില് നിന്നു വിട്ടുനിന്നിരുന്നവര്ക്ക് തിരികെ ജോലികളില് പ്രവേശിക്കുവാന് സാധിക്കും. ഔഷധങ്ങളില് നിന്ന് അലര്ജി പിടിപെടാനിടയുണ്ട്. വിശ്രമം കുറയും. എളുപ്പത്തില് സാധിക്കാവുന്ന കാര്യങ്ങള്ക്കു പോലും തടസ്സം നേരിടാം . മംഗള കർമ്മങ്ങളിൽ പങ്കെടുക്കുവാൻ കഴിയാതെ വരും.
🟩പുണർതം : ഭക്ഷണസുഖം ലഭിക്കും. മറ്റുള്ളവരെ അ ന്ധമായി വിശ്വസിച്ച് അബദ്ധത്തില് ചാടും. ചെവി, കണ്ണ് എന്നിവയ്ക്ക് രോഗബാധയ്ക്കു സാധ്യത. വിദ്യാഭ്യാസ കാര്യങ്ങളില് വിജയം ലഭിക്കും. ഉന്നതതലത്തില് വിജയിക്കുവാനും തൊഴില് ലഭിക്കുവാനും സാ ധ്യത.
🟥പൂയം : കലാരംഗത്തു പ്രവര്ത്തിക്കുന്നവര്ക്ക് നേട്ടം. മറ്റുള്ളവരെ അമിതമായി ആശ്രയിച്ച് മാനസിക വിഷമം വരുത്തിവയ്ക്കും. ഗൃഹാന്തരീക്ഷത്തില് ശാന്തത. മറ്റുള്ളവരു മായി മികച്ച സൗഹൃദ ബന്ധം സ്ഥാപിക്കും, മനസ്സിൽ . ഇഷ്ടപ്പെടാത്ത കാര്യങ്ങളിൽ ഇടപെടേണ്ടിവരും. ബന്ധുഗുണം വർദ്ധിക്കും .
🟨ആയില്യം : . പിതാവിന് അരിഷ്ടതകൾ . അനുകൂലമായി നിന്നിരുന്നവർക്ക് മാനസിക വിരോധം. അനാരോഗ്യം മൂലം യാത്രകൾ ഒഴിവാക്കും തൊഴിൽ രംഗത്ത് നേട്ടങ്ങൾ സഹോദരങ്ങൾ വഴി സഹായം ലഭിക്കും. പ്രധാന തൊഴിലില് നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം.
🟥മകം : വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം അല്പം കൂടി നീട്ടി വയ്ക്കുന്നതുത്തമം. . വിലപ്പെട്ട രേഖകൾ കൈമോശം വരാനിടയുണ്ട്. ബന്ധുജന സഹായം ലഭിക്കും.
ബന്ധുജന സഹായം ലഭിക്കും. സര്ക്കാര് ജീവനക്കാര്ക്ക് വാരം അനുകൂലമല്ല. തൊഴിലന്വേഷണത്തിൽ നേട്ടം കൈവരിക്കും. വിവാഹ ആലോചനകളിൽ തീരുമാനമുണ്ടാകും.
🟩പൂരം : സന്താനഗുണമനുഭവിക്കും.ഉറ്റ സുഹൃത്തുക്കളുടെ സഹായം ലഭിക്കുകയാൽ സാമ്പത്തിക വിഷമതകൾ തരണം ചെയ്യും. നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കള് തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം.
🟧ഉത്രം : ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങ ളിൽ ഏര്പ്പെടും. പൊതുപ്രവര്ത്തന രംഗത്തു പ്രവര്ത്തിക്കുന്നവര്ക്ക് ജനസമ്മിതി വർദ്ധിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുവാൻ കഴിയും . .ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും.
🟪അത്തം : ബന്ധുക്കള് വഴി വരുന്ന വിവാഹാലോചനകളില് തീരുമാനമാകും. പുതിയ ആഭരണം വാങ്ങും. ഉപഹാരങ്ങൾ ലഭിക്കുവാന് ഇടയുള്ള വാരമാണ്. ഏറ്റെടുത്ത പ്രവര്ത്തനങ്ങളില് വിജയിക്കുവാന് കഠിനശ്രമം വേണ്ടിവരും.ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. മാതാവിനോ തത്തുല്യരായവര്ക്കോ അരിഷ്ടതകൾ.
🟦ചിത്തിര : ധനകാര്യ സ്ഥാപനങ്ങളില് നിന്ന് സഹായം ലഭിക്കും. അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളില് നിന്ന് മോചനം. വിലപിടിപ്പുള്ള രേഖകൾ കൈമോശം വരാനിടയുണ്ട് ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങള്ക്ക് അരിഷ്ടതകള്ക്കു സാധ്യത. തൊഴിൽ രംഗത്ത് ഉത്തരവാദിത്തം വര്ധിക്കും
🟩ചോതി : പണമിടപാടുകളില് കൃത്യത പാലിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ഗൃഹത്തില് നവീകരണ പ്രവര്ത്തനങ്ങള് നടക്കും. കുടുംബജീവിത സൗഖ്യം വര്ധിക്കും. വിവാദപരമായ പല കാര്യങ്ങളില് നിന്നും മനസിന് സുഖം ലഭിക്കും.
🟥വിശാഖം : വാഹനം വാങ്ങുവാൻ തീരുമാനമെടുക്കും . ശ്വാസകോശ രോഗങ്ങള് പിടിപെടാം. ദീര്ഘയാത്രകള് ഒഴിവാക്കുക. പണമിടപാടുകളിൽ അധിക ശ്രദ്ധ പുലർത്തുക. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും.
🟪അനിഴം : . മാനസിക പിരിമുറുക്കം വര്ധിക്കും. ദാന്പത്യ ജീവിതത്തില് ചെറിയ പിണക്കങ്ങള് ഉടലെടുക്കും. മുതിര്ന്ന ബന്ധുക്കള്ക്ക് അനാരോഗ്യം.ഏര്പ്പെടുന്ന കാര്യ ങ്ങളില് ഉദ്ദേശിച്ച വിജയം ലഭിച്ചെന്നു വരില്ല. ഊഹക്കച്ചവടത്തിൽ നഷ്ടം സംഭവിക്കാം. ബന്ധുക്കളെ താല്ക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും.
🟧തൃക്കേട്ട : ബന്ധുജനങ്ങളുമായി കൂടുതല് അടുത്തു കഴിയും. പൂർവ്വിക സ്വത്തു ലഭിക്കുൻ യോഗമുണ്ട് . യാത്രകളിൽ അധിക ശ്രദ്ധ പുലർത്തുക. സംസാരിച്ച് മറ്റുള്ളവരുടെ വിരോധം സമ്പാദിക്കാതെ ശ്രദ്ധിക്കണം. മനസ്സിനെ അനാവശ്യ ചിന്തകൾ അലട്ടും.
🟦മൂലം : ബിസിനസില്നിന്നു നേട്ടം. മനസുഖം വർദ്ധിക്കും .ഗൃഹം മോടിപിടിപ്പിക്കും. ദീര്ഘദൂരയാത്രകൾ നടത്തേണ്ടിവരും. ഇരുചക്രവാഹനം വാങ്ങുവാ നുള്ള തീരുമാനം . ഏറ്റെടുത്ത കാര്യങ്ങൾ ഭംഗിയായി പൂർത്തീകരിക്കുവാൻ സാധിക്കും. സഹോദരഗുണമുണ്ടാകും. സുഹൃത്തുക്കൾ വഴി നേട്ടമുണ്ടാകും.
🟧പൂരാടം : ഉദ്യോഗക്കയറ്റം ഉണ്ടാകും. പൊതുരംഗത്തു പ്രവര്ത്തിക്കു ന്നവർക്ക് പ്രശസ്തി. മനസിനു സന്തോഷം നല്കുന്ന വാർത്തകൾ കേൾക്കുവാൻ സാധിക്കും. സഹോദരങ്ങൾക്ക് ഉയർച്ച ഉണ്ടാകും. പുണ്യസ്ഥല സന്ദർശനം ഉണ്ടാകും. പണമിടപാടുകളിൽ കൃത്യത പുലർത്തും . കടം നൽകിയ പണം തിരികെ ലഭിക്കും.
🟪ഉത്രാടം : ഗൃഹനിർമ്മാണം പൂർത്തീകരിക്കും കരിക്കും. വിദേശത്തു നിന്ന് നാട്ടിൽ തിരിച്ചെത്താൻ സാധിക്കും. കലാരംഗത്തു പ്രവര്ത്തിക്കുന്നവർക്ക് പ്രശസ്തി. സാധിച്ചെടു ക്കാൻ വിഷമമെന്നു കരുതിയ പല കാര്യങ്ങളും അനായാസം നേടിയെടുക്കും. അകന്നിരുന്ന കുടുംബ ബന്ധങ്ങൾ അടുക്കും.
🟦തിരുവോണം : ഭക്ഷണസുഖം ഉണ്ടാകും. ഗൃഹോപകരണങ്ങൾ വാങ്ങും. കുടുംബത്തില് നിലനിന്നിരുന്ന അസ്വസ്ഥതകള് ശമിക്കും. തീര്ത്ഥയാത്രകള് നടത്തും. പുതിയ ഭൂമി വാങ്ങുവാന് സാധിക്കും. ഉദ്യോഗാര്ത്ഥികള്ക്ക് ജോലി ലഭിക്കും. താല്ക്കാലിക ജോലികള് സ്ഥിരപ്പെടും. വ്യാപാര വിജയം.
🟨അവിട്ടം : സ്ഥലംമാറ്റം ആഗ്രഹിച്ചിരുന്നവർക്ക് അനുകൂല സാഹചര്യം. ആരോഗ്യനില തൃപ്തികരമാകും. ശത്രുക്കള് മിത്രങ്ങളായി മാറും. ദൂരയാത്രകൊണ്ട് ഗുണമുണ്ടാ കും. പ്രണയസാഫല്യം. മനസിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. ആഡംബരവസ്തുക്കൾ , വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ സമ്മാനമായി ലഭിക്കും.
🟨ചതയം : പുതിയ സുഹൃദ്ബന്ധങ്ങൾ ഉടലെടുക്കും. കുടും ബസുഖം ഉണ്ടാകും. ബന്ധുഗുണം ഉണ്ടാകും. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും. പഠന നില വാരം ഉയരും. ബിസിനസില് നേട്ടങ്ങൾ കൈവരിക്കും. പണമിടപാടുകളിൾ നേട്ടങ്ങൾ. സാമ്പത്തിക വിഷമതക ളിൽ ശമനം.
🟦പൂരുരുട്ടാതി : വ്യവഹാരവിജയം. ഒന്നിലധികം തവണ ദീര്‍ഘയാത്രകള് വേണ്ടിവരും. വിശ്രമം കുറയും. മേലധികാരികളുടെ അപ്രീതി സമ്പാദിക്കും. അഭിമാനക്ഷതം സംഭവിക്കാതെ ശ്രദ്ധിക്കുക. ഉത്തമ സന്താനയോഗമുള്ള കാലമാണ്. കലാരംഗത്ത് പ്രവര്ത്തിക്കുന്നവര്‍ക്ക് പ്രശസ്‌തി.
🟥ഉത്രട്ടാതി : മത്സരപ്പരീക്ഷകള്, ഇന്റര്‍വ്യൂ എന്നിവയില് വിജയിക്കു വാന് സാധിക്കും. അന്യരുടെ സഹായം ലഭിക്കും. ബിസിനസ് നടത്തുന്നവര്‍ക്ക് വിജയം. ദേഹസുഖം വര്‍ധി ക്കും. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലഫലം. ഗൃഹനിര്‍മാണത്തില് പുരോഗതി.
🟩രേവതി : സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. കൂട്ടുകെട്ടുകള്‍മൂലം ആപത്തില്‍പ്പെടാം. സാമ്പത്തിക അച്ചടക്കംപാലിക്കുവാന് പലപ്പോഴും കഴിയാതെവരും. രോഗദുരിതങ്ങള്‍ക്ക് ശമനം കണ്ടുതുടങ്ങും. ഏര്‍പ്പെടുന്ന കാര്യങ്ങളില് വിജയം. ബന്ധുക്കള് നിമിത്തം നേട്ടം