2018-19 മുതല്‍ 2021-22 വരെയുള്ള വര്‍ഷങ്ങളില്‍ കോവിഡ് മഹാമാരി അടക്കമുള്ള വിവിധ കാരണങ്ങളാല്‍ റിസര്‍വ് ബാങ്കിന്റെ ബാലന്‍സ് ഷീറ്റിന്റെ 5.50 ശതമാനത്തില്‍ കണ്ടിന്ജന്റ് റിസ്‌ക് ബഫര്‍ (crb) നിലനിര്‍ത്താന്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നു. വളര്‍ച്ചയെയും മൊത്തത്തിലുള്ള സാമ്പത്തിക പ്രവര്‍ത്തനത്തെയും പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനം കൈക്കൊണ്ടത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ചയില്‍ ഉണ്ടായ മുന്നേറ്റം കണക്കിലെടുത്ത് CRB 6.00 ശതമാനമായി ഉയര്‍ത്തി.
സമ്പദ് വ്യവസ്ഥ ശക്തമായി മുന്നോട്ടുപോകുന്നത് കണക്കിലെടുത്ത് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ CRB 6.50 ശതമാനമായി വീണ്ടും ഉയര്‍ത്താന്‍ ബോര്‍ഡ് തീരുമാനിച്ചു. ഇതിന് പിന്നാലെ 2023-24 വര്‍ഷത്തെ ലാഭവിഹിതമായി കേന്ദ്ര സര്‍ക്കാരിന് 2,10,874 കോടി രൂപ കൈമാറാന്‍ ബോര്‍ഡ് അംഗീകാരം നല്‍കി' -ആര്‍ബിഐ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.