മെയ് 31-നകം 3 വർഷമായി ഇടപാട് നടത്താത്ത ബാങ്ക്അക്കൗണ്ടുകൾ ക്ലോസ് ചെയ്യും…..


രാജ്യത്തെ രണ്ടാമത്തെ വലിയ പൊതു ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് കഴിഞ്ഞ 3 വർഷമായി ഇടപാട് നടത്താത്ത അക്കൗണ്ടുകൾ ക്ലോസ് ചെയ്യുന്നു. ഭാവിയിൽ അക്കൗണ്ട് ഉപയോഗിക്കാൻ ആഗ്രഹിക്കുണ്ടെങ്കിൽ ഉടനെ അത് പ്രവർത്തിപ്പിക്കേണ്ടത് അത്യാവശ്യമാണ്. 2024 മെയ് 31-നകം കെവൈസി പ്രക്രിയ പൂർത്തിയാക്കണം എന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്.


കഴിഞ്ഞ മൂന്ന് വർഷമായി യാതൊരു പ്രവർത്തനവും ഇടപാടുകളൂം നടത്താതും ബാലൻസ് ഇല്ലാത്തതുമായ അക്കൗണ്ടുകൾ ക്ലോസ് ചെയ്യുമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് പ്രഖ്യാപിച്ചു. അക്കൗണ്ട് ഉടമകൾക്ക് കൂടുതൽ അറിയിപ്പ് നൽകില്ല എന്നും അക്കൗണ്ട് റദ്ദാക്കുമെന്നും ബാങ്കുകൾ അറിയിച്ചിട്ടുണ്ട്.

ഏത് അക്കൗണ്ടുകളാണ് ക്ലോസ് ചെയ്യുക?

മൂന്ന് വർഷത്തിലേറെയായി നിഷ്‌ക്രിയമായിരിക്കുന്നതും സീറോ ബാലൻസ് ഉള്ളതുമായ അക്കൗണ്ടുകൾ ക്ലോസ് ചെയ്യും. 2024 ഏപ്രിൽ 30 വരെയുള്ള ഡേറ്റയെ അപേക്ഷിച്ചായിരിക്കും നടപടി.
Previous Post Next Post