3,400 വർഷം മുമ്പ് ജീവിച്ചിരുന്ന ഈജിപ്ത് രാജാവിൻ്റെ മുഖം പുനർനിർമിച്ച് ശാസ്ത്രജ്ഞർ. ഈജിപ്തിലെ ഫറവോ ആയിരുന്ന തൂത്തൻഖാമൻ്റെ മുത്തച്ഛനായ അമെൻഹോടെപ്പ് മൂന്നാമൻ്റെ മുഖമാണ് ശാസ്ത്രജ്ഞർ പുനർനിർമിച്ചത്. ദേശീയ മാധ്യമമായ എൻഡി ടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
അമെൻഹോടെപ്പ് മൂന്നാമൻ്റെ മമ്മിയുടെ ചിത്രങ്ങളും തലയോട്ടിയുടെ അളവുകളും ഉപയോഗിച്ചാണ് അമെൻഹോടെപ്പിൻ്റെ മുഖം നിർമ്മിച്ചത്. ജീവിച്ചിരിക്കുന്നവരിൽ നിന്നുള്ള വിവരങ്ങളും ഇതിൽ ശേഖരിച്ചു.പിഴവുകൾ സംഭവിച്ചിട്ടില്ലെങ്കിൽ, ഇത് ആദ്യമായി നിർമ്മിച്ച അമെൻഹോടെപ്പ് മൂന്നാമൻ്റെ മുഖത്തിൻ്റെ ഏകദേശ രൂപമാണെന്ന് ബ്രസീലിയൻ ഗ്രാഫിക് ഡിസൈനറായ സിസെറോ മൊറേസ് പറഞ്ഞു.
മുഖം പുനർനിർമിച്ചെടുക്കാനുള്ള ശ്രമങ്ങളുടെ അന്തിമഫലം അമ്പരപ്പിക്കുന്നതായി മൊറേസ് പറയുന്നു. മുടികൊഴിഞ്ഞയാളും ദന്തസംബന്ധമായ പ്രശ്‌നങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും വിലയിരുത്തപ്പെടുന്നു. 156 സെൻ്റീരിനായിരുന്നു അദ്ദേഹത്തിൻ്റെ ഉയരം. ഇക്കാരണത്താൽ ഏറ്റവും ഉയരം കുറഞ്ഞ ഫറവോമാരിൽ ഒരാളായിരുന്നു അദ്ദേഹം. ബിസി 1352 ൽ തൻ്റെ 40 വയസിലോ 50 വയസിലോ ആയിരുന്നു അന്ത്യമെന്നും കരുതപ്പെടുന്നു.
ഇതുവരെ ജീവിച്ചിരുന്നവരിൽ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് ഇദ്ദേഹം പരിഗണിക്കപ്പെടുന്നത്. ബിസി 14-ാം നൂറ്റാണ്ടിലാണ് ഇദ്ദേഹം ഈജിപ്ത് ഭരിച്ചിരുന്നത്. ദൈവം ആണ് ഇദ്ദേഹം ആരാധിക്കപ്പെട്ടത്. ഈജിപ്തിൻ്റെ സമൃദ്ധിയുടെയും സമാധാനത്തിൻ്റെയും കാലഘട്ടമായിരുന്നു ഇദ്ദേഹത്തിൻ്റെ ഭരണകാലം. . ഏറ്റവും മഹാന്മാരായ ഫറവോമാരിൽ ഒരാളാണ് ഇദ്ദേഹം.ഇന്ന് ശേഷിക്കുന്ന പ്രതിമകളിൽ കൂടുതലും ഇദ്ദേഹത്തിൻ്റേതാണ്.