ചൈനയിൽ കനത്ത മഴയിൽ ഹൈവേ തകർന്ന് 36 മരണം





ബെയ്ജിങ്: തെക്കേ ചൈനയിലെ ഗുആങ്ഡോങ് പ്രവിശ്യയിൽ കനത്ത മഴയെത്തുടർന്ന് ഹൈവേയുടെ ഒരു ഭാഗം ഒലിച്ചുപോയി. അപകടത്തിൽ 36 ഓളം പേർ മരിച്ചതായി അധികൃതർ പറഞ്ഞു. 30 പേർക്ക് പരിക്കുകളുണ്ട്.
ബുധനാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ഹൈവേയുടെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്ന നിലയിലായിരുന്നു. അപകടത്തെത്തുടർ‌ന്ന് ആഴത്തിലുള്ള കുഴിയിലേക്ക് പതിച്ച 23 വാഹനങ്ങൾ കണ്ടെത്തിയതായി മെയ്സൊ സിറ്റി സർക്കാർ അറിയിച്ചു.

കഴിഞ്ഞ രണ്ടാഴ്ചയായി ഗുആങ്ഡോങ് പ്രവിശ്യയുടെ പലഭാഗത്തും കനത്ത വെള്ളപ്പൊക്കമുണ്ടായിരുന്നു. ശക്തമായ മഴ പ്രവിശ്യയിലെ രണ്ട് നഗരങ്ങളെ സാരമായി ബാധിച്ചു. 1,10,000 പേരെ മാറ്റിപ്പാർപ്പിച്ചതായി പ്രാദേശിക സർക്കാർ അറിയിച്ചു. പ്രളയത്തിൽ നാലു പേർ മരിച്ചതായും 10 പേരെ കാണാതായെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


Previous Post Next Post