ഉത്തരേന്ത്യയിൽ രൂക്ഷമായി തുടരുന്ന ഉഷ്ണതരംഗത്തിൽ ഒരാഴ്ചക്കിടെ വിവിധ സംസ്ഥാനങ്ങളിൽ 40ൽ അധികം പേർ മരിച്ചു.



ഉത്തരേന്ത്യയിൽ രൂക്ഷമായി തുടരുന്ന ഉഷ്ണതരംഗത്തിൽ ഒരാഴ്ചക്കിടെ വിവിധ സംസ്ഥാനങ്ങളിൽ 40ൽ അധികം പേർ മരിച്ചു. മരണം 41 ആയി. രാജസ്ഥാൻ, ഉത്തർപ്രദേശ്, ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ജാഗ്രതാനിർദ്ദേശമുണ്ട്.

14 വർഷത്തിന് ശേഷമാണ് ഇത്ര രൂക്ഷമായ ഉഷ്ണതരംഗം ഉത്തരേന്ത്യയിൽ ഉണ്ടാവുന്നത് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഡൽഹിയിൽ കഴിഞ്ഞ ദിവസം 52.3 ഡിഗ്രി സെൽഷ്യൽ ചൂടാണ് രേഖപ്പെടുത്തിയത്.

രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തുന്ന സ്ഥലമായി ഡൽഹി മാറി. ഇന്നലെ ഹിമാലയ സന്ദർശനത്തിനെത്തിയ മലയാളി സൂര്യാതപമേറ്റു മരിച്ചു. പെരുമ്പാവൂർ സ്വദേശി ഉണ്ണികൃഷ്ണനാണ് അലഹബാദിൽ മരിച്ചത്.കനത്ത ചൂടിൽ സൂര്യാതപമേറ്റ് ബിഹാറിൽ 12 പേരാണ് മരിച്ചത്. 20ൽ അധികം പേർ ചികിത്സയിലാണ്. ഒഡീഷയിൽ 10 പേരാണ് മരിച്ചത്. രാജസ്ഥാനിൽ ആറു പേരും ഡൽഹിയിൽ രണ്ടുപേരും യു.പി.യിൽ ഒരാൾ മരിച്ചു. നാല് ദിവസം കൂടി ശക്തമായ ഉഷ്ണതരംഗം തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
Previous Post Next Post