ഹരേ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്താനാണ് ജീവനക്കാര്‍ക്കുള്ള നിര്‍ദേശം. അതേസമയം തനിക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണം ആനന്ദ ബോസ് നിഷേധിച്ച് രംഗത്തുവന്നു.
തന്നെ ഉപദ്രവിക്കുക എന്ന ദുഷ്ടലാക്കോടെയാണ് രാജ്ഭവന്‍ ജീവനക്കാരി തനിക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന് ആനന്ദ ബോസ് പറഞ്ഞു. രാജ്ഭവനിലെ പൊലീസ് ഉദ്യോഗസ്ഥയായ സ്ത്രീയാണ് ഗവര്‍ണര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
രാജ്ഭവനില്‍ ഒരു സ്ത്രീയോട് സിവി ആനന്ദബോസ് അപമര്യാദയായി പെരുമാറിയെന്ന് സംസ്ഥാന ധനമന്ത്രി അടക്കമുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. സ്ത്രീ പൊലീസില്‍ പരാതി നല്കിയെന്നും ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ, സാഗരിക ഘോഷ് എംപി തുടങ്ങിയ നേതാക്കളും പറഞ്ഞു.