ഗുജറാത്തിലെ രാജ്‌കോട്ടിലെ ടിആർപി ഗെയിം സോണിൽ വൻ തീപിടുത്തം രണ്ട് കുട്ടികൾ ഉൾപ്പെടെ 8 മൃതദേഹങ്ങൾ കണ്ടെത്തി


 ഗുജറാത്ത് : ശനിയാഴ്ച വൈകുന്നേരമാണ് വൻ തീപിടിത്തമുണ്ടായത്.
നിരവധി അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
മൂന്ന് കിലോമീറ്റർ ദൂരത്തിൽ നിന്ന് പുക ഉയരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
തീപിടിത്തത്തിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. 
കെട്ടിടം തകർന്നതിനാൽ ബുദ്ധിമുട്ട് നേരിടുന്നതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു.
"തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല
 യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ താല്‍കാലികമായി നിര്‍മിച്ച ഷെഡ്‌ പൂര്‍ണമായും തകര്‍ന്നു വീണു. തകര്‍ന്നു വീണ ഷെഡിനുള്ളില്‍ എത്രപേര്‍ കുടുങ്ങിയിട്ടുണ്ട് എന്നുള്ള കണക്ക് അവ്യക്തമാണ്
Previous Post Next Post