കേച്ചേരിയിൽ കെഎസ്ആർടിസി ബസ്സിന് പുറകിൽ സ്വകാര്യ ബസ് ഇടിച്ച് ഉണ്ടായ അപകടത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കേറ്റു..ഇന്ന് രാവിലെ 9 മണിയോടെ കേച്ചേരി സെൻററിൽ വച്ചാണ് അപകടമുണ്ടായത്. തൃശ്ശൂർ ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ്സി്ന് പുറകിൽ സ്വകാര്യബസ് നിയന്ത്രണം തെറ്റി ഇടിക്കുകയായിരുന്നു അപകടത്തിൽ ഇരു ബസ്സുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.. രാവിലത്തെ നേരമായതിനാൽ സ്വകാര്യ ബസ്സിലും നിറയെ ആളുകൾ ഉണ്ടായിരുന്നു. പരിക്കേറ്റവരെ കേച്ചേരി ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തിൽ തുടർന്ന് കേച്ചേരി സെൻററിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു...