ഓൺ ഗ്രിഡ് സോളാർ വയ്ക്കല്ലേ, വൈദ്യുതി കെഎസ്ഇബി കട്ടോണ്ട് പോകുമെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ; ബില്ലിന് ഒരു കുഴപ്പവുമില്ല എന്ന് കെഎസ്ഇബി ഉദ്യോഗസ്ഥൻ




വീ
ട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചിട്ടും കറന്റ് ബില്‍ കൂടുകയാണ് ഉണ്ടായത് എന്ന മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ ആരോപണത്തിന് മറുപടിയുമായി കെഎസ്‌ഇബി ഉദ്യോഗസ്ഥന്‍. 

കാര്യങ്ങള്‍ പഠിക്കാതെ സോളാര്‍ പാനലുകള്‍ വെയ്ക്കുകയും അതിലെ ഉത്പാദനം മനസ്സിലാക്കാതെ വീട്ടിലെ വൈദ്യുതി ഉപയോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്താല്‍ എല്ലാവരും ‘ശ്രീലേഖ’ യാകും എന്ന് വിമര്‍ശിച്ച്‌ കെഎസ്‌ഇബിയിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഉണ്ണികൃഷ്ണന്‍ വി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മറുപടി നല്‍കിയത്.

കെഎസ്ഇബി ഉദ്യോഗസ്ഥന്റെ കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ ചുവടെ.

ശ്രീലേഖ മാഡത്തിന്റെ വീട്ടില്‍ 5 കിലോവാട്ട് ശേഷിയുള്ള ഓണ്‍ഗ്രിഡ് സൗരോര്‍ജ നിലയമാണ് സ്ഥാപിച്ചിരിക്കുന്നത്. ഏപ്രില്‍ മാസം 557 യൂണിറ്റ് ആണ് നിലയത്തില്‍ നിന്നും ഉല്‍പ്പാദിപ്പിച്ചത്. അതില്‍ 290 യൂണിറ്റ് വൈദ്യുതി ഗ്രിഡിലേക്ക് എക്‌സ്‌പോര്‍ട്ട് ചെയ്തു. മാഡത്തിന്റെ വീട്ടില്‍ ഗ്രിഡില്‍ നിന്നും ഇപോര്‍ട്ട് ചെയ്ത് 1282 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചു. (Normal399 യൂണിറ്റ് + പീക്ക് 247 യൂണിറ്റ് + ഓഫ് പീക്ക് 636 യൂണിറ്റ് = 1282 യൂണിറ്റ്) ബില്ല് ചെയ്യുന്നത് ഗ്രിഡില്‍ നിന്നും ഇംപോര്‍ട്ട് ചെയ്ത വൈദ്യുതിയില്‍ നിന്നും ഗ്രിഡിലേക്ക് എക്‌സ്‌പോര്‍ട്ട് ചെയ്ത വൈദ്യുതിയുടെ യൂണിറ്റ് കുറച്ച്‌ ലഭിക്കുന്ന വൈദ്യുതിയുടെ അളവിനാണ്. ആയതിനാല്‍, 1282 – 290 = 992 യൂണിറ്റിനാണ് ബില്ല് ചെയ്തിരിക്കുന്നത്. 10038 രൂപ ആണ് ഒരു മാസത്തെ ബില്ലിംഗ് യൂണിറ്റ് ആയ 992 യൂണിറ്റിന് ഈടാക്കിയിരിക്കുന്നത്. ശ്രീലേഖ മാഡത്തിന്റെ ബില്ലില്‍ ഒരു തെറ്റും ഇല്ല’-

ശ്രീലേഖയുടെ കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ: 

വീട്ടില്‍ സോളാര്‍ വെക്കുമ്ബോള്‍ ഓണ്‍ ഗ്രിഡ് ആക്കല്ലേ എന്നും കെഎസ്‌ഇബി കട്ടോണ്ട് പോകുമെന്നും നിലവില്‍ സോളാര്‍ വെയ്ക്കുന്നതിന് മുന്‍പുള്ള കറന്റ് ബില്ലിനേക്കാള്‍ കൂടുതലാണെന്നുമാണ് ശ്രീലേഖയുടെ ആരോപണം. ‘സോളാര്‍ വെക്കുമ്ബോള്‍ ബാറ്ററി വാങ്ങി off grid ആക്കി വെക്കുന്നതാണ് നല്ലത്. അതാവുമ്ബോള്‍ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! ഇതിവിടെ എഴുതിയത് കൊണ്ട് പൊതുജനങ്ങള്‍ക്കെങ്കിലും ഗുണമുണ്ടാവട്ടെ! കാട്ടുകള്ളന്മാരായ KSEB എന്തെങ്കിലും ചെയ്യുമെന്ന് യാതൊരു പ്രതീക്ഷയുമില്ല!’-

എന്നാൽ സാങ്കേതികത്വങ്ങൾ അല്ല ജനങ്ങളുടെ മുന്നിലെ പ്രസക്തമായ ചോദ്യം ഒരു യൂണിറ്റ് വൈദ്യുതിക്ക് എത്ര രൂപ ചിലവാകുന്നു എന്നതാണ്. തർക്ക വിഷയം മുൻ ഡിജിപിയുടെ വീട്ടിലെ കരണ്ട് ചാർജിനെ ചൊല്ലിയാണ്. അതുകൊണ്ടുതന്നെ ഇത് ഗാർഹിക കണക്ഷൻ ആണ് എന്ന് ഉറപ്പിക്കാം. കെഎസ്ഇബി ഉദ്യോഗസ്ഥൻ പറയുന്നത് പ്രകാരവും ബിൽ കണ്ടാൽ മനസ്സിലാകുന്നതും 992 യൂണിറ്റ് വൈദ്യുതി ഉപയോഗത്തിനാണ് 10008രൂപ ചുമത്തിയത് എന്നാണ്. അങ്ങനെ വരുമ്പോൾ ഒരു യൂണിറ്റ് വൈദ്യുതിക്ക് ചുമത്തിയിരിക്കുന്നത് 10.088 രൂപയാണ്.  ഇത് ഗാർഹിക ഉപഭോക്താക്കളെ സംബന്ധിച്ച് ഒരു ഉയർന്ന നിരക്കാണ് എന്ന കാര്യത്തിൽ ഒരു തർക്കവുമില്ലാത്തതിനാൽ കെഎസ്ഇബിയുടെ പകൽ കൊള്ളയാണ് കേരളത്തിൽ വൈദ്യുതി ചാർജിന്റെ പേരിൽ നടക്കുന്നത് എന്ന് നിസംശയം പറയാം.


Previous Post Next Post