കോഴിക്കോട്: മിൽമയുടെ ഡാർക്ക് ചോക്ലേറ്റിൽനിന്ന് പുഴുവിനെ ലഭിച്ചതായി പരാതി. കോഴിക്കോട് താമരശേരി സ്വദേശിയാണ് പരാതിയുമായി എത്തിയത്.
താമരശേരി ബസ്സ്റ്റാന്‍റിനു സമീപത്തെ ബേക്കറിയിൽ നിന്നു വാങ്ങിയ ചോക്ലറ്റിലാണ് പുഴുവിനെ കണ്ടെത്തിയത്. ചോക്ലറ്റ് വാങ്ങി കവർ പൊളിച്ച് അകത്തെ അലൂമിനിയം ഫോയിൽ കവറും പൊളിച്ചപ്പോഴാണ് നിറയെ പുഴുക്കളെ കണ്ടത്. പാക്കിംഗ് ഡേറ്റ് 2023 ഒക്‌ടോബർ 16 നാണ് രേഖപ്പെടുത്തിയത്. 2024 ഒക്‌ടോബർ 15 വരെയാണ് എക്സ്പയറി ഡേറ്റ്. പരാതിയെത്തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ആരംഭിച്ചു