ശോഭ സുരേന്ദ്രൻ ചെയ്തത് തെറ്റ്…പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ത്തുവെന്ന് ജാവദേക്കര്‍


തിരുവനന്തപുരം: ദല്ലാള്‍ നന്ദകുമാര്‍ വഴി ഇ പി ജയരാജനെ പാര്‍ട്ടിയിലെത്തിക്കാന്‍ നടത്തിയ നീക്കങ്ങള്‍ വെളിപ്പെടുത്തിയ സംഭവത്തില്‍ ശോഭ സുരേന്ദ്രനെതിരെ അതൃപ്തി വ്യക്തമാക്കി പ്രകാശ് ജാവദേക്കര്‍. ശോഭ സുരേന്ദ്രന്‍ ചെയ്തത് തെറ്റാണ്. പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ത്തുവെന്നും ബിജെപി നേതൃയോഗത്തില്‍ ജാവദേക്കര്‍ വിമര്‍ശിച്ചു.
പലരുമായും ചര്‍ച്ച നടത്തും. അത് തുറന്നു പറയുന്നത് കേരളത്തില്‍ മാത്രമാണ്. കൂടിക്കാഴ്ച സംബന്ധിച്ച് എങ്ങനെയാണ് ശോഭ അറിഞ്ഞതെന്നും ജാവദേക്കര്‍ ചോദിച്ചു. മറ്റ് പാര്‍ട്ടിയിലുള്ളവര്‍ ഇനി ചര്‍ച്ചയ്ക്ക് തയ്യാറാകുമോ ശോഭ ചെയ്തത് തെറ്റാണ്. കൂടിക്കാഴ്ച നടന്നുവെന്ന് സമ്മതിച്ച കെ സുരേന്ദ്രന്റെ നടപടിയും ശരിയല്ല. ദേശീയ നേതാക്കള്‍ നടത്തുന്ന ഇടപെടലുകള്‍ സ്വന്തം പബ്ലിസിറ്റിക്കായി സംസ്ഥാന നേതാക്കള്‍ ഉപയോഗിക്കുന്നത് ശരിയല്ലെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
Previous Post Next Post