പാലായിൽ ചെക്ക്ഡാം തുറന്നുവിടാനുള്ള ശ്രമത്തിനിടെ “കൈ” പലകകൾക്കിടയിൽ കുരുങ്ങി നാട്ടുകാരൻ മുങ്ങിമരിച്ചു:സംഭവം പാലാ പായപ്പറിൽ






പാലാ :കരൂർ പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയിൽ ഒരു ജീവിതം പൊലിഞ്ഞു.തങ്ങളുടെ നടപ്പു വഴി സുഗമമാക്കാനുള്ള വ്യഗ്രതയിൽ നാട്ടുകാരനായ രാജുവാണ് മരിച്ചത് . പാലായ്ക്കടുത്തുള്ള പഞ്ചായത്തായ കരൂർ പഞ്ചായത്തിലെ  പയപ്പാർ അമ്പലത്തിന് സമീപം കവറുമുണ്ടയിൽ ചെക്ക്ഡാം തുറന്നുവിടാനുള്ള ശ്രമത്തിനിടെ കൈ പലകകൾക്കിടയിൽ കുരുങ്ങിയാണ് കരൂർ സ്വദേശി ഉറുമ്പിൽ രാജു  മുങ്ങിമരിച്ചത് . ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വെള്ളത്തിൽ മുങ്ങി പലകകൾക്കിടയിൽ കയർ കുരുക്കാനുള്ള ശ്രമത്തിനിടെ കൈ കുടുങ്ങിയാണ് രാജു മരിച്ചത്.

കരൂർ പഞ്ചായത്തിലെ 7-ാം വാർഡ് കവറുമുണ്ടയിലാണ് സംഭവം. ചെക്ക്‌ഡാമിന് മറുകരയിൽ 3 കുടുംബങ്ങളാണ് താമസിക്കുന്നത്. പ്രധാന ജംഗ്ഷനിലേയ്ക്കെത്താൻ ഇവർ ചെക്ക്‌ഡാമിന് മുകളിലൂടെയാണ് നടക്കാറുള്ളത്. അല്ലെങ്കിൽ 2 കിലോമീറ്റർ ഓളം ചുറ്റി സഞ്ചരിക്കണം.ഇത്തവണ മഴ ശക്തിപ്രാപിക്കും മുൻപേ വെള്ളം തടഞ്ഞുനിർത്തുന്ന പലകകൾ മാറ്റണമെന്ന് പ്രസ്തുത മൂന്ന്  കുടുംബങ്ങൾ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നട പടിയുണ്ടായില്ല. തുടർന്ന് പഞ്ചായത്ത് അനുമതിയോടെ ഇന്ന് ഇവർതന്നെ പലകകൾ മാറ്റാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം.

മറുകരയിലെ താമസക്കാരും സുഹൃത്തുക്കളും ചേർന്നാണ് രാജുവിനൊപ്പം പലകകൾ മാറ്റിയത്. ചെക്ക്‌ഡാമിന് 4 ഷട്ടറുകളാണുള്ളത്. 3 ഷട്ടറുകൾ മാറ്റിയശേഷം അവസാനത്തെ ഷട്ടറിന്റെ പലക കൾ മാറ്റാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. ഒരാൾ താഴ്‌ചയിലധികം വെള്ളമുള്ളപ്പോഴാണ് പലകകൾ മാറ്റാനുള്ള ശ്രമം നടത്തിയത്. എന്നാൽ ഏതാനും ദിവസം മുൻപ് അധികൃതർ ന ടപടി സ്വീകരിച്ചിരുന്നുവെങ്കിൽ അപകടം ഒഴിവാക്കാനാകുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

സംഭവത്തെ തുടർന്ന് പാലായിൽ നിന്നും ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തിയിരുന്നു. ഫയർഫോഴ്സ് സംഘം എത്തുംമുൻപേ നാട്ടുകാർ രാജുവിനെ വെള്ളത്തിൽ നിന്നും പുറത്തെടുത്തു .ഉറുമ്പിൽ രാജുവിന്റെ  മൃതദേഹം ഇപ്പോൾ  പാലാ ജനറലാശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു
Previous Post Next Post