സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു


കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്നലെ റെക്കോർഡ് വിലയിലെത്തിയ സ്വർണവിലയിൽ ഇന്ന് ഒറ്റയടിക്ക് 480 രൂപയുടെ ഇടിവ് രേഖപ്പെടുത്തി. ഇതോടെ ഒരു പവൻ സ്വർണത്തിന് ഇന്ന് 54640 രൂപയായി. അൻപത് രൂപ കുറഞ്ഞ് 6830 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ ഇന്നത്തെ വില

ഇന്നലെ സ്വർണവില ചരിത്ര റെക്കോർഡിൽ എത്തിയിരുന്നു. ഒറ്റയടിക്ക് ഇന്നലെ 400 രൂപ കൂടി വൻ സ്വർണം 55,120 രൂപയും ഗ്രാമിന് 50 രൂപ കൂടി 6890 രൂപയിലും എത്തിയിരുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധവും മിഡിൽ ഈസ്റ്റിലെ സംഘർഷവും സ്വർണ വിലയെ സ്വാതീനിക്കുന്നുണ്ട്.

ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും സ്വർണ വില ഉയരുന്നതിന് കാരണമാകുന്നു. അതുപോലെ സ്വർണമൊരു സുരക്ഷിത നിക്ഷേപമായി കാണുന്നതും വില കൂടുന്നതിന് കാരണമാകുന്നു. കഴിഞ്ഞമാസം 19ന് 54,500 കടന്നതാണ് ഇതിനു തൊട്ടു മുന്‍പായി രേഖപ്പെടുത്തിയ സര്‍വകാല റെക്കോര്‍ഡ് വില.


Previous Post Next Post