മദ്യലഹരിയിൽ അമ്മയെ അകത്തിട്ട് പൂട്ടി മകന്‍ വീടിന് തീവെച്ചു…

തിരുവനന്തപുരത്ത് മദ്യലഹരിയിൽ അമ്മയെ പൂട്ടിയിട്ട് മകൻ വീടിന് തീയിട്ടു.വെമ്പായം പ്ലാക്കീഴ് സ്വദേശിയായ ബിനുവാണ് വീടിനു തീവച്ചത്. രാവിലെയായിരുന്നു സംഭവം.നാട്ടുകാരെത്തി തീ അണച്ചതിനാൽ ദുരന്തം ഒഴിവായി.തിരുവനന്തപുരം വെഞ്ഞാറമൂട് മാണിക്കലിലാണ് ദാരുണ സംഭവം നടന്നത്.

ഇയാൾക്കെതിരെ പൊലീസ് സ്റ്റേഷനിൽ നാട്ടുകാർ നേരത്തേ നിരവധി പരാതി നൽകിയിട്ടുണ്ട്.രണ്ടു ദിവസം മുൻപേ മാതാവിനെ വിളിച്ചുവരുത്തി തലയിൽ ചൂടുവെള്ളം ഒഴിച്ചിരുന്നു.പരിസരവാസികൾക്ക് ശല്യമാണ് ബിനുവെന്ന് നാട്ടുകാർ പറയുന്നു.യുവാവിനെ പൊലീസ് ലഹരി വിമോചന ചികിത്സയ്ക്കായി പേരൂർക്കടയിലേക്ക് കൊണ്ടുപോയി.


Previous Post Next Post