കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാമ്പാടി യൂണിറ്റിൽ വെച്ച് നടത്തിയ യൂണിറ്റ് തെരഞ്ഞെടുപ്പും, വാർഷിക പൊതുയോഗ ഉദ്ഘാടനവും, പു തുതായി വാങ്ങിച്ച സ്ഥലത്തേയ്ക്കുള്ള പ്രവേശന ഉത്ഘാടനവും ജില്ലാ പ്രസിഡന്റ് ശ്രീ എം കെ തോമസുകുട്ടി നിർവഹിച്ചു ,ജില്ലാ ജനറൽ സെക്രട്ടറി ശ്രീ എ കെ എൻ പണിക്കർ മുഖ്യപ്രഭാഷണം നടത്തി.
യൂണിറ്റ് പ്രസിഡന്റ് ശ്രീ ഷാജി പി മാത്യു അദ്ധ്യക്ഷത വഹിച്ചു, ജില്ലാ സെക്രട്ടറിയും, പുതുപ്പള്ളി യൂണിറ്റ് പ്രസിഡൻ്റുമായ എബി സി കുര്യൻ, കങ്ങഴ യൂണിറ്റ് പ്രസിഡൻ്റ് ശ്രീ ഗിരീഷ് കോനാട്ട് .യൂണിറ്റ് ജനറൽ സെക്രട്ടറി കുര്യൻ സഖറിയ, ട്രഷറാർ ശ്രീ ശ്രീകാന്ത് കെ. പിള്ള, രക്ഷാധികാരി ശ്രീ ചെറിയാൻ ഫിലിപ്പ്, സംസ്ഥാന കൗൺസിൽ അംഗം ശ്രീ എം.എം ശിവ ബിജു , വനിതാ വിം ഗ് പ്രസിഡൻ്റ് ശ്രീമതി ഷേർലി തര്യൻ, വനിതാ വിംഗ് സെക്രട്ടറി സീന ജോളി, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീ രാജീവ് എസ്. , യൂത്ത് വിംഗ് പ്രസിഡൻ്റ് നിതിൻ തര്യൻ , മറ്റ് യൂണിറ്റ് ഭാരവാഹികൾ എന്നിവർ ആശംസകൾ അർപ്പിച്ചു.
പുതിയ ഭരണസമിതി അംഗങ്ങളായി കുര്യൻ സഖറിയ പ്രസിഡൻ്റ്, എം എം ശിവബിജു ജനറൽ സെക്രട്ടറി, ബൈജു സി.ആൻഡ്രൂസ്. ട്രഷറാർ, .വൈസ് പ്രസിഡൻ്റ്മാരായി, സുധാകരൻ എസ് .പി, ഫിലിപ്പ് ജേക്കബ്, രാജീവ് എസ്, സെക്രട്ടറിമാരായി ശ്രീകാന്ത് കെ.പിള്ള,.പി.ജി ബാബു, ഷാജൻ ജോസ്, രക്ഷാധികാരി ഷാജി പി. മാത്യു എന്നിവരെ തെരഞ്ഞെടുത്തു.