കൊരട്ടിയില്‍ മുന്‍ പഞ്ചായത്ത് അംഗത്തിന്റെ വീട്ടില്‍ കയറി അക്രമം നടത്തിയെന്ന കേസില്‍ ബന്ധുവായ യുവാവ് പിടിയില്‍. കൊരട്ടി മുന്‍ പഞ്ചായത്തംഗം സിന്ധു ജയരാജിന്റെ വീട്ടില്‍ അക്രമം നടത്തിയ അശ്വിനെയാണ് പിടികൂടിയത്. ലഹരിക്കേസുകളില്‍ പ്രതിയായ അശ്വിനെ കേസുകളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സഹായിച്ചില്ലെന്ന പേരിലായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിയോടെ വെട്ടുകത്തിയുമായി എത്തിയ അശ്വിന്‍, സിന്ധു ജയരാജിനെ പുലഭ്യം പറയുകയും വീട്ടില്‍ ആക്രമണം നടത്തുകയുമായിരുന്നു. കാറും വീടിന്റെ ചില്ലുകളും വെട്ടുകത്തി ഉപയോഗിച്ച് തകര്‍ത്തു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് അശ്വിനെ കയ്യോടെ പിടികൂടുകയായിരുന്നു. വധശ്രമത്തിനാണ് അശ്വിനെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.