ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച മധ്യവയസ്കന് സൂര്യാഘാതമേറ്റു






മലപ്പുറം: മലപ്പുറത്ത് ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന മധ്യവയസ്കന് സൂര്യാഘാതമേറ്റു. കൊളത്തൂർ കുറുപ്പത്താലിൽ മലഞ്ചരക്ക് വ്യാപാരിയായ കൊളത്തൂർ മൂർക്കാട് സ്വദേശി കൊട്ടാരപ്പറമ്പിൽ കെ.പി. അബ്ദുൽ മജീദിനാണ് പൊള്ളലേറ്റത്.
ചെവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. അബ്ദുളിന്‍റെ ഇരുതോളിലും പൊള്ളലേറ്റു. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ചൊറിച്ചിലുണ്ടായ ഭാഗം പരിശോധിച്ചപ്പോഴാണ് പൊള്ളൽ ശ്രദ്ധയിൽപ്പെട്ടത്.
Previous Post Next Post