മരത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു..മൃതദേഹവുമായി പോയ ആംബുലന്‍സ് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്…


പാലക്കാട് തേൻ എടുക്കുന്നതിനിടെ യുവാവ് മരത്തിൽ നിന്നും വീണ് മരിച്ചു .നെല്ലിയാമ്പതി പുല്ലുകാട് ആദിവാസി കോളനിയിലെ സുരേഷാണ് (30) മരിച്ചത്.യുവാവിന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് മറിഞ്ഞ് നാലുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച രാത്രി മരത്തില്‍നിന്ന് തേന്‍ എടുക്കുന്നതിനിടെ സുരേഷ് താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ സുരേഷിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു .

തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി മൃതദേഹം ജില്ലാ ആശുപതിയിലേക്ക് കൊണ്ട്പോകുന്നതിനിടെയാണ് ആംബുലന്‍സ് മറിഞ്ഞ് അപകടം സംഭവിച്ചത്.കൊടുവായൂരിന് സമീപത്താണ് അപകടമുണ്ടായത്. ആംബുലന്‍സിലുണ്ടായിരുന്ന നാലു പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് കുഴല്‍മന്ദത്തുനിന്ന് ആംബുലന്‍സ് എത്തിയാണ് പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Previous Post Next Post