ഇടുക്കി പൂപ്പാറയിൽ ഒഴുക്കിൽപെട്ട് മൂന്നര വയസുകാരാൻ മരിച്ചു. പൂപ്പാറ കാവുംഭാഗം പുഞ്ചക്കരയിൽ രാഹുലിന്‍റെ മകൻ ശ്രീനന്ദ് ആണ് മരിച്ചത്. ബന്ധുക്കൾക്കും വീട്ടുകാർക്കും ഒപ്പം പുഴ കാണാനായി പോയപ്പോളാണ് അപകടം ഉണ്ടായത്. പാറയിൽ നിന്നും തെന്നി പന്നിയാർ പുഴയിലേക്ക് വീഴുകയായിരുന്നു. 25 മീറ്ററോളം പുഴയിലൂടെ ഒഴുകിപ്പോയ കുട്ടിയെ ഉടനെ തന്നെ ബന്ധുക്കൾ രക്ഷപെടുത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.
ഒഴുക്കില്‍പെട്ട് മൂന്നര വയസുകാരന് ദാരുണാന്ത്യം….പാറയിൽ നിന്നും തെന്നി പുഴയിലേക്ക് വീഴുകയായിരുന്നു..
Jowan Madhumala
0
Tags
Top Stories