മലപ്പുറത്ത് ഷവര്‍മയ്‌ക്കൊപ്പം നല്‍കിയ മുളകിന് നീളം കുറഞ്ഞെന്നാരോപിച്ച് ഹോട്ടൽ ഉടമക്കും മക്കൾക്കും ക്രൂര മർദ്ദനം . മലപ്പുറം പുത്തനത്താണിയിലാണ് സംഭവം നടന്നത്.വയനാട് സ്വദേശി കരീമിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് ആക്രമണമുണ്ടായത്. കരീമിന്റെ മക്കളായ മുഹമ്മദ് ഷബില്‍, അജ്മല്‍ എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കുണ്ട്.
സംഭവത്തിൽ പ്രതികേൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു . സത്താര്‍, മുജീബ്, ജനാര്‍ദ്ദനന്‍, മുഹമ്മദ് ഹനീഫ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊലീസ് സ്ഥലത്തെത്തി വിവരം ശേഖരിച്ചു.