ഓടിക്കൊണ്ടിരിക്കെ സ്കൂട്ടറിൽ പാമ്പ്. എടവണ്ണ സ്വദേശി റിയാസ് പാലക്കോടിന്റെ സ്കൂട്ടറിലാണ് പാമ്പിനെ കണ്ടെത്തിയത്. ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് റിയാസ് പാലക്കോട്. എടവണ്ണ ചാലിയാർ പുഴ റോഡിലൂടെ പോകുകയായിരുന്നു റിയാസ്. എന്തോ ശബ്ദം കേട്ട് വാഹനം നിർത്തിയതോടെ കണ്ടത് തന്റെ സ്കൂട്ടറിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന പാമ്പിനെ. ഉടൻ ചാടിയിറങ്ങി. തുടർന്ന് എടവണ്ണ ഇആർഎ ഫ് സംഘത്തെ വിവരം അറിയിച്ചു. ടീം ലീഡർ പി ഷാഹിനും ഷരീഫും സ്ഥലത്തെത്തി സ്‌കൂട്ടർ അഴിചാണ് പാമ്പിനെ പുറത്തെത്തിച്ചത്. മണ്ണൂലി വർഗത്തിൽപ്പെട്ട പാമ്പിനെയാണ് പിടികൂടിയത്.
ഓടിക്കൊണ്ടിരിക്കെ സ്കൂട്ടറിൽ പാമ്പ്…. പെട്ടെന്ന് ചാടിയിറങ്ങി ജീവൻ തിരിച്ചുകിട്ടിയതിൽ ആശ്വസിച്ച് യുവാവ്…
Jowan Madhumala
0
Tags
Top Stories