നവജാതശിശുവിനെ എറിഞ്ഞുകൊന്ന സംഭവം: യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ കേസെടുത്തു






കൊച്ചി: പനമ്പിള്ളി നഗറിൽ നവജാതശിശുവിനെ കൊലപ്പെടുത്തിയ ശേഷം ഫ്ലാറ്റിൽനിന്ന് വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയുടെ ആൺ സുഹൃത്തിനെതിരേ പൊലീസ് കേസെടുത്തു. തൃശ്ശൂര്‍ സ്വദേശി റഫീക്കിനെതിരെയാണ് പൊലീസ് കേസെടുത്തത്. യുവതിക്കു വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചതിനാണ് കേസ്.
മേയ് മൂന്നിനായിരുന്നു കേരളജനതയെ ഒന്നടങ്കം ഞെട്ടിക്കുന്ന സംഭവമുണ്ടാകുന്നത്. ശുചി മുറിയിൽ പ്രസവിച്ച് മണിക്കൂറുകൾക്കുള്ളിൽ അവിവാഹിതയായ യുവതി കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിന്‍റെ കരച്ചില്‍ പുറത്ത് കേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകിയിരുന്നു എന്നും പിന്നീട് രാവിലെ 8 മണിയോടെ അമ്മ വാതിലില്‍ മുട്ടിയപ്പോള്‍ പരിഭ്രാന്തിയിൽ കുഞ്ഞിനെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് താഴേക്കെറിയുകയായിരുന്നു എന്ന് യുവതി നേരത്തെ
Previous Post Next Post