കോട്ടയത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു





കോട്ടയം: വൈക്കം കായലോര ബീച്ചില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. തലയോലപ്പറമ്പ് തലപ്പാറ സ്വദേശി ഷമീർ ( 35 )ആണ് മരിച്ചത്.
കറണ്ട് ബില്ല് സേവ് ചെയ്യാനുള്ള ഉപകരണം
കൂടുതൽ അറിയുക
ഇന്ന് വൈകിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം വൈക്കം ബീച്ചിലെ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീഴുകയായിരുന്നു. ഗ്രൗണ്ടിൽ വീണ ഷമീറിനെ ഉടൻ തന്നെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഇന്ന് രാവിലെ മുതൽ വൈക്കം ബീച്ചിൽ ക്രിക്കറ്റ് ടൂർണമെന്‍റ് സംഘടിപ്പിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് ഷമീർ കളിക്കാൻ എത്തിയത്. കനത്ത ചൂടുമൂലമാണോ അതോ എന്തെങ്കിലും തരത്തിലുള്ള അസുഖത്തെ തുടർന്നാണോ കുഴഞ്ഞുവീണത് എന്ന് ഇപ്പൊ പറയാനാവില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ടിന് ശേഷം കൂടുതൽ വിവരം ലഭിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു
Previous Post Next Post