മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിനെ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായി തിരഞ്ഞെടുത്തു.




ന്യൂഡൽഹി : മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിനെ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായി തിരഞ്ഞെടുത്തു.

കപില്‍ സിബലിന് 1066 വോട്ടുകള്‍ ലഭിച്ചു.

മുതിര്‍ന്ന അഭിഭാഷകനായ പ്രദീപ് റായ് 689 വോട്ടുകള്‍ നേടി രണ്ടാമതെത്തി. നിലവിലെ പ്രസിഡന്റ് ആദിഷ് സി ആഗര്‍വാലയ്ക്ക് 296 വോട്ടുകളാണ് ലഭിച്ചത്.

നാലാം തവണയാണ് കപില്‍ സിബല്‍ സുപ്രീം കോടതി ബാര്‍ അസോസിയേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. 23 വര്‍ഷം മുമ്ബ് 2001ലായിരുന്നു അവസാനമായി കപില്‍ സിബല്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1995 -96ലും 1997-98ലും കപില്‍ സിബല്‍ സുപ്രീം കോടതി ബാര്‍ അസോസിയേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Previous Post Next Post