മേഘവിസ്ഫോടനം പോലെ കനത്തമഴ പ്രതീക്ഷിക്കാം...ജാഗ്രത




കൊച്ചിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായതുപോലുള്ള മേഘവിസ്ഫോടനം പോലെ കനത്തമഴ വരും ദിവസങ്ങളിലും പ്രതീക്ഷിക്കാമെന്ന മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വിദഗ്ധര്‍.ലാ നിന, ഐഒഡി പ്രതിഭാസങ്ങള്‍ കൂടിയെത്തിയാല്‍ മണ്‍സൂണ്‍ കാലത്ത് കേരളം കനത്ത ജാഗ്രത പുലര്‍ത്തേണ്ടിവരുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സംസ്ഥാനത്ത് കാലവര്‍ഷത്തിനൊപ്പം കനത്ത മഴ നല്‍കുന്ന രണ്ട് പ്രതിഭാസങ്ങള്‍ കൂടി ഇത്തവണ പ്രതീക്ഷിക്കാം എന്നാണ് റിപ്പോർട്ടുകൾ.കേരളത്തിലെ മണ്‍സൂണ്‍ കാലത്തില്‍ മാറ്റമുണ്ടായെന്ന് നേരത്തെ തന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തതമാക്കിയിട്ടുണ്ട്. ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണ് കേരളത്തില്‍ അസാധാരണമായ മേഘവിസ്ഫോടനം ഉള്‍പ്പടെയുള്ള പ്രതിഭാസങ്ങള്‍ ഉണ്ടാകുന്നത്.
Previous Post Next Post