പറക്കുന്ന വിമാനത്തിൻ്റെ വാതില്‍ തുറക്കാന്‍ ശ്രമം യുവാവ് അറസ്റ്റില്‍



ഹൈദരാബാദ് : യാത്രക്കിടെ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഇന്‍ഡോറില്‍നിന്നും ഹൈദരാബാദിലേക്കുള്ള വിമാനയാത്രയിലാണ് സംഭവം. 

വിമാനം രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് 29 കാരനായ യുവാവ് വാതില്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച വിമാന ജീവനക്കാരുമായി യുവാവ് വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. വിമാനത്തിന്റെ ലാന്‍ഡിങ്ങിനുശേഷം ജീവനക്കാര്‍ യാത്രക്കാരനെതിരെ പരാതി നല്‍കുകയും കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

എന്നാല്‍, യുവാവ് മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നയാളാണെന്ന് ബന്ധുക്കള്‍ പൊലസീനെ അറിയിച്ചു. യാത്ര പുറപ്പെടുന്നതിന് മുമ്പ് ഇയാള്‍ ചില യാത്രക്കാരോട് മോശമായി പെരുമാറിയിരുന്നു.
Previous Post Next Post