അമ്മ വീട്ടിനുള്ളിൽ മരിച്ച നിലയിൽ..മകൻ കസ്റ്റഡിയിൽ…


തിരുവനന്തപുരം: മാറനല്ലൂരില്‍ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.കൊലപാതകമെന്ന് സംശയം .മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാരനല്ലൂര്‍ സ്വദേശി ജയ (58) ആണ് മരിച്ചത്.ഇവരുടെ മകൻ അപ്പുവാണ് പോലീസ് കസ്റ്റഡിയിലുള്ളത് .മൃതദേഹത്തില്‍ കണ്ട മുറിവുകളും അയല്‍ക്കാരുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് പൊലീസ് അപ്പുവിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

മദ്യപിച്ച് മകൻ വഴക്കുണ്ടാക്കുകയും തുടര്‍ന്ന് അമ്മയെ മർദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പൊലീസിന്‍റെ നിഗമനം. മൃതദേഹത്തില്‍ തലയിലും ചെവിയിലും മുഖത്തും മുറിപ്പാടുണ്ടായിരുന്നു.
ഇതിന് പുറമെ ഇവരുടെ അയല്‍വാസികളുടെ മൊഴികളിലും അപ്പുവിനെതിരായ തെളിവുകളെണ്ടെന്നാണ് സൂചന. ജയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് തന്നെയാണ് ഇവര്‍ ആരോപിക്കുന്നത്.


Previous Post Next Post