സ്റ്റേഷനു മുമ്പില്‍ ഗുണ്ട് പൊട്ടിച്ചു…യുവാവ് റിമാന്‍ഡില്‍….


പീച്ചി പൊലീസ് സ്റ്റേഷനു മുമ്പില്‍ ഗുണ്ട് പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ പിടികൂടി. പൂവന്‍ചിറ കുരിയകോട്ടില്‍ ഗോകുലിനെ (30)യാണ് പീച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചയോടുകൂടിയാണ് സ്റ്റേഷന്‍ പരിസരത്തെത്തിയ യുവാവ് ഗുണ്ട് പൊട്ടിച്ചത്.
ഇതിനുശേഷം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ പ്രതി പൊലീസിനെ പരിഹസിച്ചും സ്റ്റേഷനു മുമ്പില്‍ താന്‍ ഗുണ്ട് പൊട്ടിച്ചതായും ഫേസ്ബുക്ക് പേജില്‍ കുറിച്ചു. എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരം സബ് ഇന്‍സ്‌പെക്ടര്‍ അമീര്‍ അലി, സീനിയര്‍ സിപിഒമാരായ ഫ്രിന്‍സന്‍, ദിലീപ്, സിപിഒ. ജോസഫ് എന്നിവര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടി. ഇയാളുടെ പേരില്‍ മൂന്നു കേസുകള്‍ നിലവിലുണ്ട്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു
Previous Post Next Post