വിദേശ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രിയും കുടുംബവും തിരിച്ചെത്തി





തിരുവനന്തപുരം : വിദേശ സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി.ഇന്ന് പുലർച്ചെ 3.15 നാണ് മുഖ്യമന്ത്രിയും കുടുംബവും തിരികെ എത്തിയത്. ഈ മാസം 21ന് മടങ്ങുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

എന്നാൽ മുന്‍കൂട്ടി നിശ്ചയിച്ചതിലും നേരത്തെയാണ് മടങ്ങി എത്തിയിരിക്കുന്നത്. ഭാര്യ കമലയും മകള്‍ വീണയും ഭര്‍ത്താവും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസും മകന്‍ വിവേകും ചെറുമകനും അദ്ദേഹത്തിനൊപ്പം വിദേശ യാത്രയില്‍ ഉണ്ടായിരുന്നു.

ഇന്തോനേഷ്യ, സിംഗപ്പൂര്‍, യുഎഇ രാജ്യങ്ങളിലായിരുന്നു സന്ദര്‍ശനം.മുഖ്യമന്ത്രി തിരികെയെത്തിയതിന് പിന്നാലെ മന്ത്രിസഭായോഗം ചേർന്ന് നിയമസഭ വിളിക്കാനുള്ള ശിപാർശ ഗവർണർക്ക് കൈമാറും.
Previous Post Next Post