അനധികൃതമായി തോക്ക് കൈവശം വച്ചു…രണ്ട് മലയാളികൾ മംഗളുരുവിൽ അറസ്റ്റിൽ..


അനധികൃതമായി തോക്ക് കൈവശം വച്ചതിന് മംഗളുരുവിൽ രണ്ട് മലയാളികൾ അറസ്റ്റിൽ. ക‍ർണാടക പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഉള്ളാലിലെ തലപ്പാടിയിൽ നിന്നാണ് പിസ്റ്റളുമായി കാറിൽ വരുമ്പോൾ അറസ്റ്റിലായത്. കടമ്പാർ സ്വദേശി മുഹമ്മദ് അസ്ഗർ (26), മൂടമ്പയിൽ സ്വദേശി അബ്ദുൾ നിസാർ കെ (29) എന്നിവരാണ് പിടിയിലായത്. മഞ്ചേശ്വരം സ്വദേശികളായ രണ്ട് പേരും കറുത്ത വെർണ കാറിലാണ് വന്നത്.
പിസ്റ്റളിനൊപ്പം രണ്ട് തിരകൾ, രണ്ട് മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. മുഹമ്മദ് അസ്ഗർ നേരത്തേയും ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് കർണാടക പൊലീസ് വ്യക്തമാക്കി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ കൊലപാതകശ്രമം, തട്ടിക്കൊണ്ട് പോകൽ എന്നിവയ്ക്കും ഉള്ളാൾ സ്റ്റേഷനിൽ കഞ്ചാവ് വിൽപനയ്ക്കും ബെംഗളുരു ബയ്യപ്പനഹള്ളി സ്റ്റേഷനിൽ കഞ്ചാവ് കടത്തിയതിനും അസ്ഗറിനെതിരെ കേസുകളുണ്ട്. ഇയാള്‍ക്കെതിരെ ആകെ എട്ട് ക്രിമിനൽ കേസുകളാണുള്ളത്
Previous Post Next Post