പാലാ: സ്വകാര്യ ക്ലിനിക്ക് നടത്തുന്ന യുവതിയെ ചീത്ത വിളിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രവിത്താനം പാലക്കുഴക്കുന്നേൽ വീട്ടിൽ ബിബിൻ തോമസ് (27) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം വൈകുന്നേരത്തോടുകൂടി യുവതി നടത്തുന്ന ക്ലിനിക്കിൽ അതിക്രമിച്ചു കയറി യുവതിയെ ചീത്തവിളിക്കുകയും, ലൈംഗിക ചുവയോടുകൂടി സംസാരിക്കുകയും, ഭീഷണിപ്പെടുത്തുകയുമായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ ജോബിൻ ആന്റണിയുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് പാലാ സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.
യുവതിയെ ചീത്ത വിളിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
Jowan Madhumala
0