അടച്ചിട്ട വീടിനുള്ളിൽ കുടുങ്ങി പുള്ളിപ്പുലി


 


ഗൂഡല്ലൂർ: ചേമുണ്ഡിയിൽ അടച്ചിട്ട വീട്ടിൽ പുള്ളിപ്പുലിയെ കണ്ടെത്തി. ചേമുണ്ഡി കുന്നേൽ വീട്ടിൽ പരേതനായ പാളിയം പാപ്പച്ചന്‍റെ വീട്ടിലാണ് പുലി കുടുങ്ങിയത്.
ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. പാപ്പച്ചന്‍റെ ഭാര്യ ചിന്നമ്മ (68) സമീപത്തെ അനാഥാലയത്തിലാണ് കഴിയുന്നത്. ചിന്നമ്മ വീട്ടിലേക്ക് വരണമെന്ന് പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ വീട് വൃത്തിയാക്കാനെത്തിയവരെ കണ്ട് പുലി മുരണ്ടതോടെയാണ് വീടിനുള്ളിൽ പുലിയുണ്ടെന്ന് കണ്ടെത്തിയത്. ജനാല തുറന്ന് പുലിയുണ്ടെന്ന് ഉറപ്പുവരുത്തിയതോടെ സമീപവാസികൾ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു
Previous Post Next Post