ഇന്നും ശക്തമായ മഴ തുടരും, ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്; ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറിയേക്കും





തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പരക്കെ മഴ . ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറിയേക്കും.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്.ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അതിനിടെ വടക്കൻ കേരളത്തിന് സമീപം അറബിക്കടലിലുള്ള ന്യൂനമർദ്ദം ദുർബലമായി. ഇന്ന് ബംഗാൾ ഉൾക്കടലിൽ ‘റെമാൽ’ ചുഴലിക്കാറ്റ് രൂപപ്പെടും. ഞായറാഴ്ച ഇത് തീവ്ര ചുഴലിക്കാറ്റായി ബംഗ്ലാദേശ് തീരത്ത് പ്രവേശിക്കാൻ ആണ് സാധ്യത. കാറ്റുകളുടെ സ്വാധീനം കുറയുന്നതിന് അനുസരിച്ച് മഴ ശമിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
Previous Post Next Post