പാറശാല പൊലീസ് സ്‌റ്റേഷനില്‍ നിന്നും ഓടി രക്ഷപ്പെട്ട പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം.പരശുവയ്ക്കല്‍ ആലമ്പാറ സ്വദേശിയായ മിഥുന്‍ (27) നെയാണ് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ലഹരിക്ക് അടിമയായ മിഥുന്‍ പാറശാല പൊലീസ് സ്‌റ്റേഷനില്‍ നിന്നും തിങ്കളാഴ്ച രാത്രി ഏഴിന് ചോദ്യം ചെയ്യൽ ഭയന്ന് ഓടി രക്ഷപ്പെടുകയും അവിടെ നിന്നും സഹോദരന്റെ എറണാകുളത്തെ വീട്ടിൽ എത്തുകയും ചെയ്തു. ഒരു ദിവസത്തിലധികം അവിടെ കറങ്ങിനടക്കുകയും വീട്ടുകാര്‍ പൊലീസില്‍ കീഴടങ്ങാൻ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച രാവിലെയോടെ ആലമ്പാറയിലെകുടുംബ വീട്ടില്‍ തിരികെയെത്തുകയും ചെയ്തിരുന്നു
സ്റ്റേഷനിൽ ഹാജരായാൽ പൊലീസ് മര്‍ദ്ദിക്കുമെന്ന് ഭയന്നാണ് എലിവിഷം കഴിച്ചതെന്ന് പാറശ്ശാല പൊലീസ് പറഞ്ഞു.വാഹന വില്പനയുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറുന്നത് സംബന്ധിച്ച് ഉണ്ടായ തര്‍ക്കത്തിലാണ് കൂട്ടുകാരനും സമീപവാസിയുമായ യുവാവിനെ ഇയാൾ ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന് കൊലപാതക ശ്രമത്തിന്റെ പേരില്‍ പാറശാല പോലീസ് കേസെടുത്തിരുന്നു.പാറശ്ശാല പോലീസ് പിടികൂടി സ്‌റ്റേഷനില്‍ വച്ചിരിക്കുന്നതിനിടയിലാണ് നാടകീയമായി ചാടിപ്പോയത്വിഷം ഉള്ളില്‍ ചെന്ന മിഥുനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു.അപകടകരമായ നില ഇല്ല എന്നും രണ്ടുദിവസത്തിനു ശേഷം ഇയാളെ കസ്റ്റഡിയില്‍ വാങ്ങുമെന്നും പാറശ്ശാലപൊലീസ് പറയുന്നു.