തിരുവനന്തപുരം : ഇരുചക്രവാഹന യാത്രക്കാർക്ക് ആയുള്ള മുന്നറിയിപ്പ് പങ്കുവെച്ചിരിക്കുകയാണ് കേരള മോട്ടോർ വാഹന വകുപ്പ്.
ഗുഡ്സ് വാഹനങ്ങളിൽ കൊണ്ടുപോകേണ്ട വസ്തുക്കളും ഭാരമുള്ള വസ്തുക്കളും ഇരുചക്ര വാഹനങ്ങളിൽ കൊണ്ടുപോകരുത് എന്നാണ് മോട്ടോർ വാഹന വകുപ്പ് നിർദ്ദേശിക്കുന്നത്. ചെറിയ സാമ്പത്തിക ലാഭത്തിനായി ഗുഡ്സ് വാഹനങ്ങളിൽ കൊണ്ടു പോകേണ്ടുന്ന വസ്തുക്കൾ മോട്ടോർ സൈക്കിളിൽ കയറ്റുന്നത് നിയവിരുദ്ധമാണെന്നും മോട്ടോർ വാഹന വകുപ്പ് അറിയിക്കുന്നു.
സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നിർദ്ദേശം നൽകിയിരിക്കുന്നത്.