കോഴിക്കോട്: കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈ സ്വദേശി യോഗേശ്വര്‍ നാഥാണ് മരിച്ചത്. രാവിലെ ആറ് മണിയോടെ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.
താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് വീട്ടുകാര്‍ക്ക് സന്ദേശം അയച്ചതിന് ശേഷമായിരുന്നു ജീവനൊടുക്കിയത്. മെക്കാനിക്കല്‍ എഞ്ചിനീയറിങ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് യോഗേശ്വര്‍ നാഥ്.
ബിടെക് പരീക്ഷകള്‍ ഇന്നലെയാണ് അവസാനിച്ചത്.
ആത്മഹത്യക്ക് മുന്‍പ് വീട്ടിലേക്ക് മെസേജ് അയച്ചതായി എന്‍ഐടി അധികൃതര്‍ പറഞ്ഞു. പഠന സമ്മര്‍ദ്ദമുള്‍പ്പെടെയുള്ള കാരണങ്ങള്‍ മൂലം എന്‍ഐടിയില്‍ മുന്‍പും വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായി കൗണ്‍സലിങ് നല്‍കാത്തതാണ് ആത്മഹത്യകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.