ബ്യൂട്ടി പാര്‍ലര്‍ ഉടമ സ്ഥാപനത്തില്‍ മരിച്ച നിലയില്‍,,മൃതദേഹത്തിന് രണ്ടാഴ്ച പഴക്കം വരും.




തിരുവനന്തപുരം: തൈക്കാട് നാച്വറൽ റോയൽ സലൂൺ എന്ന സ്ഥാപനം നടത്തിയിരുന്ന മാർത്താണ്ഡം സ്വദേശി ഷീല മരിച്ച നിലയിൽ. മൃതദേഹത്തിന് രണ്ടാഴ്ച പഴക്കം വരും.
ശാരീരിക അവശതകളുള്ള ആളായിരുന്നു മരിച്ച ഷീല. അൻപത്തഞ്ച് വയസോളം പ്രായം വരും. ഇവരുടെ ബന്ധുക്കളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

കഴിഞ്ഞ രണ്ടു വർഷമായി ഇവർ ഇവിടെ സ്ഥാപനം നടത്തുകയായിരുന്നു. ഏതാനും നാളുകളായി ഇവരെ പുറത്തുകാണാനില്ലായിരുന്നെന്ന് സമീപത്തുള്ള സ്ഥാപന ഉടമകൾ പറയുന്നു.

ഇന്നലെ വൈകിട്ടോടെ ഇതിന്റെ മുകളിലത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന ട്യൂഷൻ സെന്ററിൽ വിദ്യാർത്ഥികൾ ദുർഗന്ധം വന്നതിനെത്തുടർന്ന് കെട്ടിട ഉടമയെ വിവരം അറിയിക്കുകയായിരുന്നു.

കെട്ടിട ഉടമ കണ്ണേറ്റുമുക്ക് സ്വദേശി ഷാജി അറിയിച്ചതിനെ തുടർന്ന് തമ്പാനൂർ പോലീസ് സ്ഥലത്തെത്തി. അകത്തുനിന്ന് പൂട്ടിയിരുന്ന വാതിൽ പൂട്ടുതകർത്താണ് പോലീസ് അകത്തു പ്രവേശിച്ചത്.
Previous Post Next Post