വിഷു ബംപർ ലോട്ടറിയിൽ ഒന്നാം സമ്മാനമായ 12 കോടി നേടിയ ആളെ കണ്ടെത്തി.ആലപ്പുഴ പഴവീട് പ്ലാംപറമ്പിൽ വിശ്വംഭരനാണ് ജേതാവ് .സമ്മാനത്തുക കൊണ്ട് എന്തുചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും വാർത്ത അറിഞ്ഞയുടൻ ആളുകളെത്തുമോയെന്നാണ് പേടിയെന്നും വിശ്വംഭരൻ പറഞ്ഞു. VC 490987 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം അടിച്ചത്.
സ്ഥിരമായി ലോട്ടറി എടുക്കാറുണ്ടെന്നും വിശ്വംഭരൻ പറഞ്ഞു.അയ്യായിരം രൂപയുടെ മറ്റൊരു സമ്മാനവും എടുത്ത വേറൊരു ടിക്കറ്റിന് ലഭിച്ചിട്ടുണ്ട്.