മലയാളിയായ ബംഗാൾ ഗവർണർ ആനന്ദബോസിനെതിരെ ലൈംഗികാതിക്രമആരോപണം


കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെതിരെ ലൈംഗികാതിക്രമ ആരോപണമെന്ന് തൃണമൂൽ കോൺഗ്രസ്. ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെതിരെ ഒരു വനിത ലൈംഗിക അതിക്രമ പരാതി നൽകിയെന്നാണ് തൃണമൂൽ കോൺഫറൻസിൻ്റെ ആരോപണം. രാജ്ഭവനിലെ താൽക്കാലിക ജീവനക്കാരിയാണ് പരാതി നൽകിയിരിക്കുന്നത്. ഹെയർ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്.
എന്നാൽ ആരോപണം നിഷേധിച്ച് മലയാളിയായ സി വി ആനന്ദബോസ്  രംഗത്തെത്തി. തനിക്കെതിരായ വസ്തുതാവിരുദ്ധമാണെന്ന് പറഞ്ഞ അദ്ദേഹം സത്യം വിജയിക്കുമെന്ന് പറഞ്ഞു. പ്രചാരണം നടത്തുന്നവർ തിരഞ്ഞെടുപ്പ് നേട്ടം ആഗ്രഹിക്കുന്നവരാണ്. ബംഗാളിലെ അഴിമതിക്കും അക്രമത്തിനുമെതിരായ പോരാട്ടം തടയാൻ അവർക്ക് കഴിയില്ലെന്ന് ഗവർണർ പറഞ്ഞു. 
Previous Post Next Post