ബ്രിജ് ഭൂഷൺ സിംഗിന്റെ മകന്റെ അകമ്പടി വാഹനം ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു



ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ സിംഗിന്റെ മകൻ കരൺ ഭൂഷൺ സിംഗിന്റെ അകമ്പടി വാഹനം ബൈക്കിൽ ഇടിച്ച് രണ്ട് പേർ മരിച്ചു. യുപി ഗോണ്ടയിൽ വെച്ചാണ് അപകടം. കൈസർഗഞ്ച് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി കൂടിയാണ് കരൺ ഭൂഷൺ സിംഗ്
17കാരനായ റെഹാൻ ഖാൻ, 24 വയസ്സുള്ള ഷെഹ്‌സാദ് ഖാൻ എന്നിവരാണ് മരിച്ചത്. അപകടത്തിനിടയാക്കിയ എസ് യു വി പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ ലവ്കുഷ് ശ്രീവാസ്തവയെ അറസ്റ്റ് ചെയ്തു

രാവിലെയാണ് സംഭവം. റെഹാനും ഷെഹ്‌സാദും മരുന്ന് വാങ്ങാനായി ബൈക്കിൽ പോകുമ്പോൾ എതിർവശത്ത് നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. സീതാദേവി എന്ന 60കാരിക്കും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.
 



Previous Post Next Post