പാലാ കൂത്താട്ടുകുളം റൂട്ടിൽ സർവീസ് നടത്തുന്ന സെൻ്റ് റോക്കീസ് ബസ്സിന്റെ പിൻചക്രം ആണ് തലയിലൂടെ കയറി ഇറങ്ങിയത്. സ്റ്റാൻഡിൽ നിന്ന് പുറത്തേക്ക് പോവുകയായിരുന്ന ബസ്സിൽ കയറാൻ ഓടുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
കല്ലിൽ തട്ടി ബസ്സിനടിയിൽ പെടുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിനുശേഷം ബസ് ജീവനക്കാർ സംഭവസ്ഥലത്തു നിന്നും കടന്നുകളഞ്ഞതായി പരാതിയുണ്ട്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഫയർഫോഴ്സ് എത്തി ശരീരഭാഗങ്ങൾ സ്റ്റാൻഡിൽ നിന്ന് നീക്കം ചെയ്ത് കഴുകി വൃത്തിയാക്കി.