മാനസിക വെല്ലുവിളി നേരിടുന്ന ജന്മനാ സംസാരശേഷിയില്ലാത്ത കുഞ്ഞിനാണ് പാൽ നൽകിയത് .കുട്ടി കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 4 ദിവസമായി ചികിത്സയിലാണ്.
ഭക്ഷണമോ വെള്ളമോ കഴിക്കാന്‍ പറ്റാത്ത അവസ്ഥയാണ് കുട്ടിക്ക് ഇപ്പോള്‍. തിളച്ച പാല്‍ ചൂടോടെ വായില്‍ ഒഴിച്ചുനല്‍കിയെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.