പാറശ്ശാല: കനത്ത മഴയിൽ വെള്ളം കയറിയ റോഡിൽ സഞ്ചരിക്കവേ ബൈക്ക് നിയന്ത്രണം തെറ്റിയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.പാറശ്ശാല, പുത്തൻ കട പുതുവൽ പുത്തൻ വീട്ടിൽ അശോകൻ, ബിന്ദു ദമ്പതിമാരുടെ മകൻ നന്ദു (22)ആണ് അപകടത്തിൽ മരിച്ചത്.ബുധനാഴ്ച രാത്രി പത്ത് മണിയോട് കൂടി നന്ദു
സഞ്ചരിച്ചിരുന്ന ബൈക്ക് പാറശ്ശാല പൊൻവിളയ്ക്ക് സമീപത്ത് വെച്ച് നിയന്ത്ര ണം വിട്ട് അപകടത്തിൽ പെടുകയായിരുന്നു. കനത്ത മഴ മൂലം റോഡിലു ണ്ടായ ശക്തമായ വെള്ളത്തിന്റെ ഒഴുക്കാണ് ദുരന്തമുണ്ടാക്കിയത്. റോഡിൽ തെറിച്ച് വീണ നന്ദുവിനെ പിറകെ എത്തിയ യാത്രക്കാരാണ് പാറശ്ശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് വിദഗ്ധചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്ക ൽ കോളേജിലേക്ക് മാറ്റിയെങ്കിലും വ്യാഴാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നു.