ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു





ദുബായ് : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു.

അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന് 600 കിലോമീറ്റർ അകലെയായിരുന്നു അപകടം. മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്റർ തിരിച്ചിറക്കിയെന്ന് ഇറാൻ വാർത്താ ഏജൻസി അറിയിച്ചു.

ഹെലികോപ്ടറിലുണ്ടായിരുന്നവരുമായി ആശയ വിനിമയം നടക്കുന്നുണ്ടെന്നും വാർത്താ ഏജൻസി അറിയിച്ചു. 

ഇറാൻ വിദേശകാര്യമന്ത്രിയടക്കം ഹെലികോപ്റ്ററിൽ ഒപ്പമുണ്ടായിരുന്നു.
Previous Post Next Post