മദ്യലഹരിയില്‍ വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു..രണ്ട് പേര്‍ പിടിയില്‍





മദ്യലഹരിയില്‍ വാഹനങ്ങള്‍ തല്ലിത്തകര്‍ത്ത രണ്ട് പേര്‍ പിടിയില്‍. എറണാകുളം ആലുവയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. ഉളിയന്നൂര്‍ ചന്തക്കടവിന് സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയത്.

 ആലുവ സ്വദേശികളായ ഷാഹുല്‍, സുനീര്‍ എന്നിവരെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ മുമ്പ് ആലുവയിലെ ഹോട്ടല്‍ തല്ലിത്തകര്‍ത്ത കേസിലും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
Previous Post Next Post