എല്ലാ ജില്ലാ, സബ് ട്രഷറി ഓഫീസര്‍മാര്‍ക്കുമായി നല്‍കിയ ഉത്തരവിലാണ് വിചിത്ര നടപടി. എല്ലാ ട്രഷറി ഓഫീസര്‍മാരും നിര്‍ദേശം കൃത്യമായി പാലിക്കണമെന്നും ഉത്തരവിലുണ്ട്.ഇതോടെ സംസ്ഥാനത്തെ അരലക്ഷത്തിലധികം വരുന്ന അങ്കണവാടി ജീവനക്കാരുടെ സംസ്ഥാന വിഹിതം മുടങ്ങും. വിഷയത്തില്‍ അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ (സിഐടിയു) ധനവകുപ്പിനോട് വിശദീകരണം തേടിയിട്ടുണ്ട്.