'
റിയാദ്: സൗദിയിൽ അടുത്ത മാസം മുതൽ വേനൽ കനക്കുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം. രാജ്യത്തിൻ്റെ ഏഴു മേഖലകളിൽ വരും ദിവസങ്ങളിൽ മഴയും പൊടിക്കാറ്റും ഉണ്ടാവുമെന്നും മുന്നറിയിപ്പ് നൽകി. പുണ്യ നഗരമായ മക്കയിലാണ് സൗദിയിലെ ഏറ്റവുമധികം താപനില ഉയർന്നിട്ടുള്ളത്.
രാജ്യത്തിൻ്റെ വിവിധ മേഖലകളിൽ വ്യത്യസ്തമായ കാലാവസ്ഥയാണ് നിലവിലുള്ളത്. വിവിധ ഭാഗങ്ങളിൽ താപനില ഉയർന്നിട്ടുണ്ട്. വേനലിലേക്ക് പ്രവേശിക്കും മുമ്പേ സൗദിയുടെ വിവിധ ഭാഗങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് പിന്നിട്ടു. മക്ക,| റിയാദ്, അൽ ഹസ്സ, ദമ്മാം,| ഹഫർ ബാതിൻ, വാദി ദവാസിർ നഗരങ്ങളിലാണ് താപനില 40 ഡിഗ്രി സെൽഷ്യസ് പിന്നിട്ടത്.