നിർത്തിയിട്ട കാറിന് പിന്നിൽ ബൈക്ക് ഇടിച്ചു യുവാക്കൾക്ക് ദാരുണാന്ത്യം….


കണ്ണൂർ തളിപ്പറമ്പിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ചെറുകുന്ന് സ്വദേശികളായ ജോയൽ (23), ജോമോൻ (22) എന്നിവരാണ് മരിച്ചത്. നിർത്തിയിട്ട കാറിന് പിന്നിൽ ഇവർ സഞ്ചരിച്ച ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. പുലർച്ചെ ഒന്നരയോടെ തളിപ്പറമ്പ് ടൗണിൽ ദേശീയപാതയിലാണ് അപകടം നടന്നത്. ബൈക്കിന്‍റെ അമിത വേഗമാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
Previous Post Next Post