പ്രധാനമന്ത്രിക്കെതിരെ ചുവരെഴുത്ത്,റാലികളിൽ കരിങ്കൊടി...വൻ സുരക്ഷ



പാട്യാല  : പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലി നടക്കാനിരിക്കെ, പഞ്ചാബിൽ ഖലിസ്ഥാൻവാദികളുടെ ചുവരെഴുത്ത്.‘നീതിക്കു വേണ്ടി സിഖ്’ എന്നടക്കം മേൽപ്പാലത്തിലെ ചുവരെഴുത്തിലുണ്ട്. ചുവരെഴുത്ത് മായ്ക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു. നാളെയാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലി പട്യാലയിൽ നടക്കുക.പ്രധാനമന്ത്രിയുടെ റാലിയോട് അനുബന്ധിച്ച് പട്യാലയിൽ വൻ സുരക്ഷ സന്നാഹമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

അതേസമയം മോദി പങ്കെടുക്കുന്ന പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ കരിങ്കൊടി കാണിക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ഖലിസ്ഥാൻ വാദികളുടെ ചുവരെഴുത്തും പഞ്ചാബിൽ പ്രത്യക്ഷപ്പെടുന്നത്.
Previous Post Next Post